നെല്ലിത്തറയിലെ ഇരട്ട സഹോദരങ്ങള്‍ക്ക് ഡോക്ടറേറ്റ്; അഭിമാനമായി അക്ഷയ പൈയും അക്ഷത പൈയും

കോട്ടപ്പാറ : ബയോസയന്‍സില്‍ ഡോക്ടറേറ്റ് നേടി ഇരട്ട സഹോദരങ്ങള്‍. കോട്ടപ്പാറ നെല്ലിത്തറയിലെ അക്ഷത പൈയും |അക്ഷയ പൈയും. മാംഗളൂര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും ബയോ സയന്‍സില്‍ ഡോക്ടറേറ്റ് നേടി ശ്രദ്ധേയരാവുന്നത്. പടന്നക്കാട് നെഹ്രു കോളേജില്‍ പ്ലന്റ് സയന്‍സില്‍ ബി എസ് സി പഠനം പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ റാങ്കോടെയാണ്. അക്ഷയയ്ക്ക് ഒന്നാം റാങ്കും അക്ഷതയ്ക്ക് രണ്ടാം റാങ്കുമായിരുന്നു. തുടര്‍ന്ന് മംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോസയന്‍സില്‍ എംഎസ് സി യ്ക്ക് ചേര്‍ന്നു. അക്ഷയ രണ്ടും അക്ഷത മൂന്നും റാങ്കോടെ ബിരുദാന്തര ബിരുദം നേടി. തിരുവനന്തപുരത്തെ കോച്ചിംങ് സെന്ററിന്റെ പരിശീലനത്തില്‍ അഖിലേന്ത്യാ തലത്തില്‍ 50,57 റാങ്കോടെ ജൂനിയര്‍ ഫെലോഷിപ്പോടെ നെറ്റ് പാസായി, മംഗളൂരു യൂണിവേഴ്സിറ്റിയില്‍ ഗവേഷകരായി ചേര്‍ന്നു. 2024 നവംബര്‍ 23 ന് ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിച്ചു. നെല്ലിത്തറയിലെ റിട്ടയേര്‍ഡ് പ്രൊവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥനായ ബാബുവിന്റെയും സുയാഷായുടേയും മക്കളാണ്. ഇപ്പോള്‍ മാംഗളൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബയോസയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ആയി ജോലിചെയ്യുന്നു.

error: Content is protected !!