നീലേശ്വരം : പെന്‍ഷന്‍ പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, 7 ഗഡു ( 21 ഗന്ധു) ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവെച്ച ക്ഷാമാശ്വാസ കുടിശ്ശികയുടെ 3ഉം , 4 ഉം ഗഡുക്കള്‍ ഉടന്‍ വിതരണം ചെയ്യുക, ക്ഷാമാശ്വാസത്തിന് മുന്‍കാല പ്രാബല്യം അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പു വരുത്തുക, ലഹരിവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നീലേശ്വരം സബ് ട്രഷറി മുമ്പാകെ ധര്‍ണ്ണ നടത്തി. ധര്‍ണ്ണക്കു മുമ്പായി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും ട്രഷറിയിലേക്ക് പെന്‍ഷന്‍കാര്‍ മാര്‍ച്ചും നടത്തി. നൂറ് കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചിലും ധര്‍ണ്ണയിലും പ്രതിഷേധമിരമ്പി . ധര്‍ണ്ണ കെ.എസ്. എസ്. പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.സി. സുരേന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ സ്വയം സൃഷ്ടിയായ സാമ്പത്തിക കെടുകാര്യസ്ഥതയുടേയും, ഞെരുക്കത്തിന്റെയും മറപറ്റി പെന്‍ഷന്‍കാരുടേയും, കുടുംബ പെന്‍ഷന്‍ കാരുടേയും ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ഉദ്ഘാടകന്‍ ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് രവീന്ദ്രന്‍ കൊക്കോട്ട്അദ്ധ്യക്ഷനായി.
അവകാശ നിഷേധത്തിനെതിരെ കെ. എസ്. എസ്. പി.എ ട്രഷറിക്ക് മുമ്പില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
