ഇരിയ :പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും ക്ഷേത്ര ഭരണസമിതിയുടെ 50-മത് വാര്‍ഷികം ‘സുവര്‍ണ്ണോത്സവം 2025 ‘ഉദ്ഘാടനവും ഏപ്രില്‍ 4ന് വൈകിട്ട് 6.30ന് നടക്കും. ക്ഷേത്രതന്ത്രി ഐ കെ കൃഷ്ണദാസ് വാഴുവര്‍ ഭദ്രദീപം കൊളുത്തും. സുവര്‍ണ്ണോത്സവം സമ്മാനനിധി കെ.വേണുഗോപാലന്‍ നമ്പ്യാര്‍ കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്യും. ആദ്യഫണ്ട് വേങ്ങയില്‍ തറവാട് കാരണവര്‍ നിര്‍വ്വഹിക്കും. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി മാധവന്‍ നായര്‍ ബാലൂര്‍ അദ്ധ്യഷത വഹിക്കും. വി നാരായണന്‍ നായര്‍ (ഖലീജി), ഡോ.മണികണ്ഠന്‍ മേലത്ത്, കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് എന്നി വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍പങ്കെടുക്കും.
പൊടവടുക്കം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും ക്ഷേത്ര ഭരണസമിതിയുടെ സുവര്‍ണ്ണോത്സവം ഉദ്ഘാടനവും 4ന്
