അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഫസലു റഹ്‌മാനെ ആദരിച്ചു

കാഞ്ഞങ്ങാട് : മാധ്യമങ്ങളും മുസ്ലിം ന വോത്ഥാനവും എന്ന വിഷയത്തില്‍ കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ കാഞ്ഞങ്ങാട് ചന്ദ്രിക ലേഖകന്‍ ഫസലുറഹ്‌മാനെ മുസ്ലിംലീഗ് അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. അജാനൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഷാജിയുടെ ആദ്യക്ഷതയില്‍ ജില്ലാ വൈസ് പ്രസിഡന്റ് വണ്‍ഫോര്‍ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അഭിനന്ദന പ്രഭാഷണം നടത്തി ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു പഞ്ചായത്തിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് മുബാറക്ക് ഹാജി ഫസലുറഹ്‌മാന് കൈമാറി.

ചടങ്ങില്‍ തെരുവത്ത് മൂസ ഹാജി,ഹമീദ് ചേരെക്കാടത്ത്, സി. മുഹമ്മദ് കുഞ്ഞി, എ. ഹമീദ് ഹാജി, കെ. എം. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കപ്പണക്കാല്‍,ഖാലിദ് അറബിക്കാടത്ത്,ഷംസുദീന്‍ മാട്ടുമ്മല്‍,കെഎംസിസി ഭാരവാഹികളായ സി.എച്ച് അഷറഫ് കൊത്തിക്കാല്‍, സി.എച്ച് സലാം, ഖാലിദ് ബല്ല, യൂനുസ് യു. വി,മിദ്ലാജ് കുശാല്‍ നഗര്‍, അഷറഫ് ആവിയില്‍, ഫാറൂഖ് കൊളവയല്‍, അബൂബക്കര്‍ കൊളവയല്‍, ആസിഫ് ബദര്‍ നഗര്‍,ജംഷീദ് കുന്നുമ്മല്‍,കരീം മൈത്രി,മുഹമ്മദ് സുലൈമാന്‍, ആയിഷ ഫര്‍സാന,സി. കുഞ്ഞാമിന, മറിയകുഞ്ഞി കൊളവയല്‍,ഷക്കീല ബദറുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫസലുറഹ്‌മാന്‍ മറുപടിപ്രസംഗംനടത്തി

error: Content is protected !!