ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പ്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും ; ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ഈ മാസം 5 മുതല്‍ 9 വരെ പഞ്ചാബില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ കെ അജിനയും പുരുഷ ടീമിനെ കെ കെ ശ്രീരാജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് മൂന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്. ടീമിനുള്ള ജേഴ്‌സി വിതരണം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായ പ്രൊഫസര്‍ പി. രഘുനാഥ് വിതരണം ചെയ്തു. ടീം മനേജരും കായിക അധ്യാപകനുമായ പ്രവീണ്‍ മാത്യു സംബന്ധിച്ചു.

ടീമിലെ മറ്റു അംഗങ്ങള്‍: പി.സുരജ്, അഭിജിത്ത് പ്രഭാകരന്‍ , ജസ്റ്റിന്‍ ജോണ്‍, എയ്ഞ്ചല്‍ പോള്‍, മിത മാമന്‍ (പീപ്പിള്‍സ് കോളേജ് മുന്നാട്) , പി. ശ്രീകുമാര്‍, എംഡി വിശ്രുദ, എസ് പി. കൃതി (ഗവ.കോളേജ് കാസര്‍കോട്), എല്‍ കെ.മുഹമ്മദ് അഫ്‌സല്‍, ഗായത്രി വിനോദ്, ഗോപിക രവീന്ദ്രന്‍ (നെഹ്‌റു കോളേജ്) , എം ആരോമല്‍ (എം ജി കോളേജ് ഇരിട്ടി), ശ്യാംരാജ്, അഭിരാമി മനോജ് (ഡോണ്‍ ബോസ്‌കോ കോളേജ് അങ്ങാടിക്കടവ്) , യദുകൃഷ്ണ നന്തിയത് (നിര്‍മ്മലഗിരി ഇരിട്ടി ),കെ.ആദിഷ ( ബ്രണ്ണന്‍ കോളേജ് തലശ്ശേരി), മാത്യു ഷിനു (പീപ്പിള്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മനേജ്‌മെന്റ് സ്റ്റഡി കോളേജ് മുന്നാട്) , ജി എ .അമൃത (ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ തലശ്ശേരി), എന്നിവരാണ് ടീമിലെ അംഗങ്ങള്‍. കോച്ചുമാര്‍: രതീഷ് വെള്ളച്ചാല്‍ , ബാബു കോട്ടപ്പാറ. ടീം മാനേജര്‍
ടി അനഘ ചന്ദ്രന്‍.

error: Content is protected !!