കാഞ്ഞങ്ങാട്: പ്രവര്‍ത്തന രീതിയിലും മെമ്പര്‍മാരുടെ എണ്ണത്തിലും സംസ്ഥാനത്തെ തന്നെ മികച്ച സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നായ കാഞ്ഞങ്ങാട് ആര്‍ട്ട് ഫോറത്തിന്റെ പ്രതിമാസ പരിപാടികളുടെ ഭാഗമായി വന്‍ ജനപങ്കാളിത്തത്തില്‍ വിസ്മയ രാവ് അരങ്ങേറി.കാഞ്ഞങ്ങാട് ആലാമി പള്ളി രാജ് റസിഡന്‍സിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സനല്‍ പാടിക്കാനവും കൂട്ടരുടെയും പാട്ടും പറച്ചിലും മെന്റലിസവും എന്ന പരിപാടിയും വിവിധ മേഖലയിലുള്ള 25 ഓളം വനിതകള്‍ അണിനിരന്ന മധു തട്ടത്ത് പരിശീലിപ്പിച്ച നടനംസ്കൂള് ഓഫ് ഡാന്‍സ്, ജ്ഞാനപ്പാന എന്ന സംഗീത ശില്പവും അരങ്ങേറി ആര്‍ട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹന്അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രന് ആലാമി പള്ളി സ്വാഗതവും ട്രഷറര്‍ ബി സുരേന്ദ്രന് നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്ആര്ട്ട് ഫോറം വിസ്മയ രാവ് ശ്രദ്ധേയമായി
