രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍എന്ന പുസ്തകത്തിന്റെ ചര്‍ച്ച സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :അഴീക്കോടന്‍ ഗ്രന്ഥാലയം ആന്റ്വായനശാല യുടെ നേതൃത്വത്തില്‍ രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ ഇന്ത്യ സ്വസ്തികയുടെ നിഴലില്‍എന്ന പുസ്തകത്തിന്റെ ചര്‍ച്ച സംഘടിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്ഡിക്കേറ്റ് അംഗം അശോകന്‍ മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. പ്രസിഡന്റ് എം ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പ്രേംകുമാര്‍ പടിക്കാനം, ഭാസ്‌ക്കരന്‍ പാടിക്കാനം, കെ ശശി,പത്മാ പവിത്രന്‍, ടിവി ബാലചാന്ദന്‍, പി.മിനി, പി.രവീന്ദന്‍, ടി അഭിലാഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ഗ്രന്ഥാലയം സെക്രട്ടറി ടി സി ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു എഴുത്തുകാരന്‍ രവീന്ദ്രന്‍ രാവണീശ്വരം ചര്‍ച്ചക്കുള്ള മറുപടി പറഞ്ഞു. സുരേഖ ബി എന്‍നന്ദിപറഞ്ഞു

error: Content is protected !!