അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പൂര മഹോല്‍സവം ഏപ്രില്‍ 2 മുതല്‍ 10 വരെ

കാഞ്ഞങ്ങാട് : അജാനൂര്‍ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പൂര മഹോല്‍സവം ഏപ്രില്‍ 2 മുതല്‍ 10 വര നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2 ന് രാവിലെ 7.30 മുതല്‍ 8.40 വരെ മുഹൂര്‍ത്തത്തില്‍ തൃക്കൊടിയറ്റം. 11 ന് സാംസ്‌കാരിക സമ്മേളനം കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തും.ക്ഷേത്രം പ്രസിഡന്റ് വി വി സുഹാസ് അധ്യക്ഷനാവും. ഉച്ചക്ക് അന്നദാനം. വൈകിട്ട് 4 ന് കലവറനിറയ്ക്കല്‍.

3 ന് രാത്രി 9 ന് സമുദായ അംഗങ്ങളുടെ കൈകൊട്ടിക്കളി, തിരുവാതിര. 5 ന് രാത്രി 10 ന് മജീഷ്യന്‍ കെ ആര്‍ കവ്വായി നയിക്കുന്ന കരോക്കെ, ഡാന്‍സ്, കോമഡി ഷോ , മാജിക്. 6ന് രാവിലെ 10 ന് നടക്കുന്ന മഹിളാ സമ്മേളനം ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. വിജയലക്ഷ്മി കരിവെള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തും. മാതൃസമിതി പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അധ്യക്ഷനാവും. രാത്രി 10 ന്ചലച്ചിത്ര പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനമേള. 7 ന് രാവിലെ 10 ന് ശാക്തേയ ആരാധനഎന്ന വിഷയത്തില്‍ യുവ പ്രഭാഷകന്‍ വ്യാസന്‍ പ്രഭാഷണം നടത്തും. സ്‌കോളര്‍ഷിപ്പ് വിതരണവും വലക്കാര്‍ക്കുള്ള ആദരവും ക്ഷേത്ര പ്രധാന സ്ഥാനികന്‍ അമ്പാടി കാരണവര്‍ നിര്‍വഹിക്കും. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വി.വി സുഹാസ് അധ്യക്ഷനാകും. 8 ന് രാത്രി 10ന് പ്രാദേശിക തലത്തിലുള്ള സമുദായ അംഗങ്ങളുടെ നൃത്ത നൃത്ത്യങ്ങള്‍. 9 ന് രാത്രി 10 ന്കാലിക്കറ്റ് ടാലന്റ് മ്യൂസിക് അവതരിപ്പിക്കുന്ന ഗാനമേള.10 ന് രാവിലെ 6ന് പൂരം കുളി. വൈകിട്ട് 5ന് ആറാട്ട്. രാത്രി 10 മണിയോടെ ഉത്സവത്തിന് കൊടിയിറക്കം.ഉത്സവ ദിവസങ്ങളില്‍ രാവിലെ 6 ന് പ്രഭാത പൂജ, വൈകിട്ട് 5 മണി മുതല്‍ നാമപാരായണം, 6. 30ന് ദീപാരാധന, 6 .45 സന്ധ്യമേളം, രാത്രി 8ന് ഉത്സവവും രാത്രി 9 മുതല്‍ 10.30 വരെ അന്നദാനം എന്നിവ നടക്കും.
ക്ഷേത്രം പ്രസിഡന്റ് വി വി സുഹാസ് ,സെക്രട്ടറി എ കെ ഷാജി, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി വി കുഞ്ഞികൃഷ്ണന്‍, കണ്‍വീനര്‍ എ ആര്‍ രജനീഷ് ,ഉമേശന്‍ പുഞ്ചാവി , എ കെ അശോകന്‍, അജിത്ത് ആവിക്കര , എ കെ വേണു, ചിത്രന്‍ ചിത്താരി , കെ രാജേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു.

error: Content is protected !!