ബേക്കല്‍ ;. യൂത്ത് കോണ്‍ഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റിയും കുറിച്ചിക്കുന്ന് യൂണിറ്റ് കമ്മിറ്റിയും നേതൃത്വം നല്കിയ കോണ്‍ഗ്രസ് നേതാവ് പാറമ്മല്‍ ഗോപാലന് സ്മാരക അഖില- കേരള കമ്പവലി മത്സരത്തിന്റെ ഉദ്ഘാടനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് കണ്ണന് കരുവാക്കോട് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്ത്തികേയന് പെരിയ, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രവീന്ദ്രന് കരിച്ചേരി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഖിലേഷ് തച്ചങ്ങാട്, രാജു കുറിച്ചിക്കുന്ന്, ദിവാകരന് കരിച്ചേരി, സുന്ദരന്‍ കുറിച്ചികുന്ന്, ചന്തുക്കുട്ടി പൊഴുതല, എസ് വസന്തന്, ശ്രീജിത്ത് കോടോത്ത്, സുജിത്ത് തച്ചങ്ങാട്, രാജേഷ് പള്ളിക്കര, യശോദ തച്ചങ്ങാട്, ജയശ്രീ മാധവന്, ലത പനയാല്‍, മഹേഷ് തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു.
വനിതാ വിഭാഗം മത്സരത്തില്‍ ചിമേനി ഒന്നാം സ്ഥാനവും മനോജ് നഗര്‍ കീക്കാനം രണ്ടാം സ്ഥാനവും നേടി. കെ പി സി സി മെമ്പര്‍ ഹക്കീം കുന്നില്‍ വനിത വിഭാഗം വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫി,യും വിതരണം ചെയ്തു.
പുരുഷ വിഭാഗത്തില്‍ പ്രിയദര്‍ശിനി കുറിച്ചിക്കുന്ന് ഒന്നാം സ്ഥാനവും, സ്ഥാനം സിംഗിങ്ങ് ഫ്രണ്ട്സ് അരവത്ത് മട്ടയി രണ്ടാം സ്ഥാനവും നേടി. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് പുരുഷ വിഭാഗം വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയുംവിതരണംചെയ്തു.
