കോട്ടപ്പാറ: മടിക്കൈ പഞ്ചായത്തിന്റെയും ശുചിത്വ കേരള മിഷന്റെയും ഭാഗമായി നടത്തിവരുന്ന മാലിന്യ വിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് ഹരിത കലാലയത്തിനുള്ള വിമലശ്രീ അവാര്‍ഡ് ലഭിച്ചു. മാര്‍ച്ച് 24ാം തീയതി ആണ് കോളേജിനെ മികച്ച ഹരിത കലാലയമായി പ്രഖ്യാപിച്ചത്. എംഎല്‍എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു
മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മനോജ് വി എന്‍, ഡയറക്ടര്‍ ഓഫ് അക്കാഡമിക് എം ശ്വേത എം, ബിബിഎ എച്ച് ഒഡി ദിവ്യ ശിവന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റവും നല്ല ഹരിത കലാലയത്തിനുള്ള വിമല ശ്രീ അവാര്‍ഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഇവരില്‍ നിന്നുംഏറ്റുവാങ്ങി.
ഹരിത കലാലയത്തിനുള്ള വിമല ശ്രീ അവാര്‍ഡ് സനാതന കോളേജിന്
