കമ്മാരേട്ടന്‍ പ്രവര്‍ത്തകര്‍ക്കെന്നും ആവേശം: എം.എല്‍. അശ്വിനി

കോട്ടപ്പാറ: മടിക്കൈ കമ്മാരേട്ടന്‍ ഇന്നും നമ്മുടെ പ്രവര്‍ത്തകര്‍ ആവേശമാണ്.കാസര്‍കോട് ജില്ല രൂപീകരണത്തിന് പ്ര ധാന സ്ഥാനം വഹിച്ച മടിക്കൈ കമ്മാരേട്ടന്റെ പേരില്‍ ഒരു ബൂത്ത് കമ്മറ്റി കെട്ടിടം പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹത്തിന് നമ്മള്‍ക്ക് കൊടു ക്കാന്‍ സാധിക്കുന്ന ഏറ്റവും വലിയ ആദരവാണ്. വരുംതലമുറക്ക് അദ്ദേഹത്തെ ഓര്‍ത്ത് വെക്കാന്‍ രാ ഷ്ട്രീയ,സാംസ്‌കാരിക, സേവന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായി മാറാന്‍സാധിക്കട്ടെ യെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍.അശ്വിനി പറഞ്ഞു. കോട്ടപ്പാറയില്‍ പണി കഴിപ്പിക്കുന്ന ഡോ.ശ്യാമപ്രസാദ് മുഖര്‍ജി മന്ദിരം സ്വര്‍ഗ്ഗീയ മടിക്കൈ കമ്മാരന്‍ സ് മാരക ഹാള്‍ നിര്‍മ്മാണ കമ്മറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ കെ.പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി. വര്‍ ക്കിംഗ് ചെയര്‍മാന്‍ എ. വേലായുധന്‍, എം ശങ്കരന്‍ നമ്പൂതിരി, ബിനോയ് രാജ് കോ ട്ടപ്പാറ, ബിജി ബാബു, എം.പ്രകാശന്‍ ഏച്ചിക്കാനം, സി. കുമാരന്‍ എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി. മനോജ് സ്വാ ഗതവും ട്രഷറര്‍ വിനോദ് ശിവജിനഗര്‍പറഞ്ഞു.

error: Content is protected !!