കാഞ്ഞങ്ങാട്:മാലിന്യമുക്ത നവകേരളം,കമനീയം കാഞ്ഞങ്ങാട് തുടങ്ങിയ പദ്ധതികളുടെ ഭാഗമായി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കാഞ്ഞങ്ങാട് നഗരസഭ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം നടന്നു.കഴിഞ്ഞ ഒക്ള്‍ടോബര്‍ 2 മുതല്‍ നടത്തിവരുന്ന ശുചീകരണ മാലിന്യ സംസ്‌കരണ അപബോധ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെയുംഈ നേട്ടം കൈവരിച്ചത്. മാലിന്യമുക്ത സന്ദേശം നല്‍കുന്ന മെഗാ റാലിയോട് കൂടിയാണ് പ്രവര്‍ത്തനം തുടങ്ങിയത്,തുടര്‍ന്ന് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലും 43 വാര്‍ഡുകളിലും കൗണ്‍സിലര്‍മാരുടെയും ജീവനക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും ഹരിത കര്‍മ്മ സേന പ്രവര്‍ത്തകരുടെയും കുടുംബശ്രീ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹായത്താല്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി,കടലോര ശുചീകരണം,നഗരത്തില്‍ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കിണറുകള്‍,ശുചിമുറികള്‍,എന്നിവ മാതൃകാപരമായി ഏവരും ശ്രദ്ധിക്കുന്ന രീതിയില്‍ പുനര്‍നിര്‍മ്മാണം നടത്തിയും,സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ശുചീകരണ നടത്തുകയും സൗന്ദര്യവല്‍ക്കരണം ഉണ്ടാക്കുകയും ചെയ്തു. നഗരസഭയിലെ മുഴുവന്‍ വീടുകളിലും ജൈവ മാലിന്യ സംസ്‌കരണത്തിന് ബൊക്കാഷി ബക്കറ്റ്,റിംഗ് കമ്പോസ്റ്റ് എന്നിവ എന്നിവ നല്‍കി മുഴുവനാളുകളെയും ശുചിത്വ നഗരമാക്കുന്നതിന് പ്രാപ്തരാക്കി.ഹരിത ടൗണ്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി പുതിയ കോട്ടയില്‍ റോഡ് അരികില്‍ പൂച്ചെടികള്‍ വച്ചുപിടിപ്പിച്ചു.തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയത്.
ടൗണ്‍ സ്‌ക്വയറില്‍ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ വച്ച് സംസ്ഥാനതലത്തില്‍ കാര്‍ബണ്‍ നെഗറ്റീവ് പദവി നേടിയമേലാംകോട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യുപി സ്‌കൂള്‍,കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്നിവര്‍ക്ക് ആദരവ് നല്‍കി.ഹരിത കാര്യാലയം മത്സരത്തില്‍ഒന്നാം സ്ഥാനം നേടിയ ജില്ല മലിനീകരണം നിയന്ത്രണബോര്‍ഡ് നു ഉപഹാരം നല്‍കി. ചടങ്ങില്‍ വച്ച് ബൊക്കാഷിബക്കറ്റ് വിതരണവും നടന്നു.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ലത,കെ അനിശന്‍, കെ പ്രഭാവതി,കൗണ്‍സിലര്‍മാരായ വന്ദന ബല്‍രാജ്, കെ കെ ബാബു,പള്ളിക്കൈ രാധാകൃഷ്ണന്‍, കെ വി സുശീല,ഹരിത കേരള മിഷന്‍ ആര്‍ പി കെ ബാലചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ വി സരസ്വതി സ്വാഗതവുംക്ലീന്‍ സിറ്റി മാനേജര്‍ ഷൈന്‍ പി ജോസ്‌നന്ദിയുംപറഞ്ഞുയ
കാഞ്ഞങ്ങാട് നഗരസഭ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം നടത്തി
