കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ മസ്ദൂര്‍ സംഘ് (ബി എം എസ് )കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സമ്മേളനം പാലക്കി കൃഷ്ണ നഗറില്‍ നടന്നു.ബി എം എസ് സംസ്ഥാനസമിതി അംഗം വി ബി സത്യനാഥ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് രാകേഷ് അധ്യക്ഷനായി.
ബി എം എസ് ഹോസ്ദുര്‍ഗ് മേഖല പ്രസിഡന്റ് ഭാസ്കരന് ചെമ്പിലോട്ട്, ബി എം എസ് മുനിസിപ്പല്‍ സെക്രട്ടറി സുനില്‍ ശിവജിനഗര്‍, ജില്ലാസമിതി അംഗം കുഞ്ഞിരാമന് കാട്ടുകുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറി പ്രഭാശങ്കറും വരവ് ചിലവ് കണക്ക് ട്രഷറര്‍ എച്ച് വി ദാമോദരയും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളെ ബി എം എസ് ജില്ലാ ജോയിന്‍ സെക്രട്ടറി സുനില്‍ വാഴക്കോട് പ്രഖ്യാപിച്ചു. ബാലകൃഷ്ണന് സൂര്യോദയം (പ്രസിഡന്റ്), രാകേഷ് മുത്തപ്പന് തറ (സെക്രട്ടറി), പ്രഭാശങ്കര്‍ (ട്രഷറര്‍)
തുടങ്ങി11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു സമാരോപ് പ്രഭാഷണം നടത്തി. പ്രഭാശങ്കര്‍ സ്വാഗതവും സിമോജ് മൂന്നാംമൈല്‍ നന്ദിയുംപറഞ്ഞു.
സി എന്‍ ജി വണ്ടികളുടെ ഇന്ധന വിലവര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം: ബി എം എസ്; ബി എം എസ് സംസ്ഥാനസമിതി അംഗം വി ബി സത്യനാഥ് ഉദ്ഘാടനം ചെയ്തു
