സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി; മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍: നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം വാര്‍ഷികാഘോഷം സ്പന്ദന്‍ 2024-25 വിവിധങ്ങളായ കലാ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. വിദ്യാലയ ചെയര്‍മാന്‍ കെ ദാമോദരന്‍ ആര്‍കിടെക്റ്റ് അധ്യക്ഷനായി. സിനിമാ ടിവി താരം കലാഭവന്‍ നന്ദന മുഖ്യാതിഥിയായി. സ്‌കൂള്‍ വിദ്യാലയ പ്രിന്‍സിപ്പിള്‍ എച്ച് ഭവ്യ സ്വാഗതം പറഞ്ഞു. പ്രശസ്ത മജീഷ്യന്‍ അഡ്വ. സുധീര്‍ മാടക്കാത്ത് വേദിയില്‍ മാജിക്ഷോ അവതരിപ്പിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് കെ ശിവശങ്കരന്‍, സ്‌കൂള്‍ എസ് എം സി ശ്രുതി തരുണ്‍, സ്‌കൂള്‍ മാതൃസമിതി പ്രസിഡന്റ് ഹിമാ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ വച്ച് വിവിധ വിഷയങ്ങളില്‍ സമ്മാനം നേടിയ കുട്ടികളെഅനുമോദിച്ചു.

error: Content is protected !!