കാഞ്ഞങ്ങാട്: രാംനഗര്‍, സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷം ,മാര്‍ച്ച് 31 തിങ്കളാഴ്ച ,നെല്ലിത്തറ പൂങ്കാവനം സഭാമണ്ഡപത്തില്‍ വച്ച് നടക്കും.1942ല്‍ ആനന്ദാശ്രമത്തിലെ മഠാധിപതിയായിരുന്ന രാംദാസ് സ്വാമി സ്ഥാപിച്ച ശ്രീകൃഷ്ണവിദ്യാലയം, പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയും, സ്വാമി രാംദാസിന്റെ സ്മാരകമായി നിലനിര്‍ത്തുകയുമായിരുന്നു. 1942ല്‍ പണിത കെട്ടിടം ഇന്നും പൈതൃക സ്വത്തായി സംരക്ഷിക്കുന്നുണ്ട്. എണ്‍പത്തിരണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്ന സ്‌കൂളിന്റെ വാര്‍ഷികാഘോഷം വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുകയാണ്. മാര്‍ച്ച് 31വൈകുന്നേരം 4 മണി മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറും.വൈകിട്ട് 6 മണിക്ക് രാജ് മോഹന്‍ ഉണ്ണിത്താന്‍ .എം.പി. ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഉണ്ണി രാജ് ചെറുവത്തൂര്‍ വിശിഷ്ടാതിഥിയയി പങ്കെടുക്കും. ഡി. വൈ.എസ്.പി.സികെ. സുനില്‍കുമാര്‍ മുഖ്യ ഭാഷണം നടത്തും. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ എം.കെ.ദീപ, ഓഫീസ് സ്റ്റാഫ് എം.സുബൈദ എന്നിവര്‍ക്കുള്ള യാത്രയയപ്പും ഇതോടൊപ്പം നടക്കും. വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച കുട്ടികളെ ചടങ്ങില്‍അനുമോദിക്കും.
രാംനഗര്‍ സ്‌കൂള്‍ വാര്‍ഷികം 31 ന്
