ബേക്കല്‍ : ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പൊയിനാച്ചി ചെങ്കള ചെറുകര കോളനിയിലെ അബൂബക്കര്‍ സിദ്ദീഖ് (33) ആണ് അറസ്റ്റിലായത്. പൊയിനാച്ചി ബട്ടത്തൂര്‍ ഭാഗത്ത് നിന്നും പാലക്കുന്ന് ഭാഗത്തേക്ക് ഓടിച്ചു വരികയായിരുന്ന ഓട്ടോറിക്ഷ ഇന്നലെ രാത്രി 7.45 പാലക്കുന്ന് കൂളിക്കുന്ന് റോഡില്‍ വെച്ച് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോള്‍ 1. 280 ഗ്രാം എം.ഡി.എം എ യും 26.850 ഗ്രാം കഞ്ചാവും കണ്ടെത്തി. ബേക്കല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എം. സവ്യചാരി, കെ.വി. മനോജ് കുമാര്‍, അഖില്‍ സെബാസ്റ്റ്യന്‍, സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ നേരത്തെ മേല്‍പ്പറമ്പ പോലീസിലും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.
.
