രാവണീശ്വരം വെള്ളം തട്ടം നഗര്‍ ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തി

കാഞ്ഞങ്ങാട്: രാവണേശ്വരം വെള്ളംതട്ട നഗരിയില്‍ ജില്ലാ പോലീസ് മേധാവി എത്തി പരാതി പരിഹാര അദാലത്ത് നടത്തി.
ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സബീഷ്,എസ് എം എസ് ഡിവൈ എസ് പി ജോണ്‍സന്‍ കെ ജെ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എംജി പുഷ്പ, വാര്‍ഡ് മെമ്പര്‍മാരായ പി. മിനി, ബാലകൃഷ്ണന്‍, കെ, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി വി രാകേഷ്, ഊരു മൂപ്പന്‍ വി. രവി, സബ്.ഇന്‍സ്‌പെക്ടര്‍ സി വി പ്രേമരാജന്‍ ,എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാര്‍, വില്ലേജ് ഓഫീസര്‍ പുഷ്പലത, എസ് ടി പ്രമോട്ടര്‍ എം ജസ്‌ന മോള്‍ , സോഷ്യല്‍ വര്‍ക്കര്‍ ജി പ്രജീഷ് എന്നിവര്‍ സംസാരിച്ചു. ഹോസ്ദുഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ സ്വാഗതവും, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തു, നൂറോളം ആളുകളും അദാലത്തില്‍പങ്കെടുത്തു.

 

 

error: Content is protected !!