കാഞ്ഞങ്ങാട് : മനുഷ്യജീവിതം കഴി യുന്നത്ര മെച്ചപ്പെടുത്താനുള്ള സര്‍വതോമുഖമായ ഇടപെടല്‍ ലക്ഷ്യമി ട്ടുകൊണ്ട് പ്രൊഫഷണലുകളുടെ കൂട്ടായ്മയെന്ന പുതിയ കാലത്തെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്ത് ഡിവൈ എഫ് ഐ കാസര്‍കോട് ജില്ല യൂത്ത് പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 30 ന് രാവിലെ 9:30 മുതല്‍ 4.30 വരെ കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടലി ല്‍ വച്ച് യൂത്ത് പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിക്കുകയാണ്. ജില്ലയില്‍ ആദ്യ മായിട്ടാണ് ഒരു യുവജന സംഘടന പ്രൊഫഷണല്‍ മീറ്റ് നടത്തുന്നത്. പ്രൊഫഷണല്‍ മീറ്റ് തൃക്കരിപ്പൂര്‍ എം എല്‍ എ എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചിയില്‍ സമാപിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്, വിഴിഞ്ഞം കോണ്‍ക്ലേവ്, കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി ചേര്‍ന്ന് നടത്തിയ അന്താരാഷ്ട്ര ജെന്‍ എ ഐ കോണ്‍ക്ലേവ് എന്നിവ കേരളത്തെ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന് 4.0 ഹബ്ബാക്കി മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഉദാഹരണങ്ങളാണ്.
പുതിയ കാലത്ത് പുതിയ തൊഴില്‍ മേഖലകളില്‍ യുവത അനുഭവിക്കുന്ന മാനസിക ശാരീരിക പ്രായാസങ്ങള്‍ തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കാനു ള്ള രാഷ്ട്രീയ ഉത്തരവാദിത്തം യുവജന സംഘടനയെന്ന നിലയില്‍ ഡി വൈ എഫ് ഐ ക്കുണ്ടയെന്ന് ഡിവൈഎഫ് ഭാരവാഹികള്‍ പറഞ്ഞു. പരിപാടിയില്‍ ജില്ലയിലെ പ്രൊഫഷണല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത യുവ സംരഭകര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, ബ്ലോക്ക് സെക്രട്ടറി വി.ഗിനിഷ്,കോര്‍ഡിനേറ്റര്‍
ധനേഷ് മടിക്കൈ, കമ്മിറ്റിയംഗങായ ടി.ജെ പ്രദീപ് ചെര്‍ക്കള, കെ.ജി വിദ്യാധരന് എന്നിവര്‍ സംബന്ധിച്ചു.
