പള്ളിക്കര :പ്രമുഖ കോണ്‍ഗ്രസ് നേതാവ് തച്ചങ്ങാട് ബാലകൃഷ്ണന്റെ 9 ആം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചെര്‍ക്കാപ്പാറ മരിയ ഭവനിലെ അന്തേവാസികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. സംഘാടക സമിതി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മഹേഷ് തച്ചങ്ങാട്, ഭാരവാഹികളായ സുന്ദരന്‍ കുറിച്ചിക്കുന്ന്, കണ്ണന് കരുവാക്കോട്, ബി ടി രമേശന്, റസാഖ് മാമു എന്നിവര്‍ സംസാരിച്ചു.
ഏപ്രില്‍ 3 നാണ് ചരമവാര്‍ഷിക ദിനം. വാര്‍ഷിക ദിനം കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. 4 ആമത്തെ പുരസ്കാരം കാരുണ്യ പ്രവര്‍ത്തകനായ വി നാരായണന് നായര്‍ക്ക് വിതരണം ചെയ്യും. ഏപ്രില്‍ 1ന് തച്ചങ്ങാട്ടെയും കരിച്ചേരിയിലെയും ഖാദി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്മാന് സുകുമാരന്‍ പൂച്ചക്കാട്, ജന. കണ്‍വീനര്‍ മഹേഷ് തച്ചങ്ങാടുംഅറിയിച്ചു.
