കാഞ്ഞങ്ങാട്: മഹാകവി പി സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ യുപി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ‘വേനല്‍പ്പച്ച 2025’ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂള്‍ യുപി ഹാളില്‍ പൂര്‍വ വിദ്യാര്‍ത്ഥിയും അധ്യാപകനുമായ കെ.എം .സുധാകരന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മള്‍ട്ടി ഡിസിപ്ലിനറി ആര്‍ട്ടിസ്റ്റും ഡയറക്ടവുമായ ആനന്ദകൃഷ്ണന് പാട്ടുകള്‍, കഥകള്‍ , കളികള്‍ എന്നിവയുമായി കുട്ടികള്‍ക്ക് പരീശീലനം നല്കി.സ്റ്റാഫ് സെക്രട്ടറി എം. സുരേശന് അധ്യക്ഷത വഹിച്ചു . വിനീതടീച്ചര്‍ , സുനില്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്ന്ന്സംസാരിച്ചു
വേനല്‍പ്പച്ച’ 25 ഏകദിനക്യാമ്പ് വെള്ളിക്കോത്ത് സ്കൂളില്‍
