കാഞ്ഞങ്ങാട്: രതീഷ് സൗഹൃദ കൂട്ടായ്മ നാലാമത് കുടുംബ സംഗമം മാര്‍ച്ച് 30 ന് കാഞ്ഞങ്ങാട് പുതിയ കോട്ട ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. രാവിലെ 9 ന്
ചലച്ചിത്ര താരം കുമാരി ആവണി രാഗേഷ് (ആവണി ആവൂസ്) ഉദ്ഘാടനം ചെയ്യും. കേരള സംഗീതനാടക അക്കാദമി മെമ്പര്‍ നാടക രചയിതാവും നടനുമായ രാജ്മോഹന്‍ നീലേശ്വരം മുഖ്യ പ്രഭാഷണം നടത്തും. രതിഷ് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് രതീഷ് ആവണി അദ്ധ്യക്ഷത വഹിക്കും. കൂട്ടായ്മ യു.എ.ഇ വൈസ് പ്രസിഡന്റ് രതീഷ് തലയ്ക്കുന്ന് , വനിതാ കൂട്ടായ്മ വൈസ് പ്രസിഡന്റ്
ബിന്ദു രതീഷ് എന്നിവര്‍ സംസാരിക്കും.മുന്‍ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും, ടീം സൂര്യതേജസ് നരിമാളം അവതരിപ്പിക്കുന്ന കൈകൊട്ടി കളിയും, വൈഗ മനു അണ്ടോളിന്റെ മാജിക് ഷോയും അരങ്ങേറും.
കൂട്ടായ്മ സെക്രട്ടറി രതീഷ് മേനിക്കോട്ട് സ്വാഗതവും ട്രഷറര്‍ രതീഷ് വിബ്ജിയോര്‍ നന്ദിയും പറയും.
വാര്‍ത്ത സമ്മേളനത്തില്‍ രതീഷ് മാനൂരി, രതീഷ് കോട്ടപ്പാറ , രതീഷ് തലയ്ക്കുന്ന്, രതീഷ് ആവണി , രതീഷ് മേനിക്കോട്, രതീഷ്
വിബ്ജിയോര്‍, രതീഷ് സുവര്‍ണ്ണ , രതീഷ് പരവനടുക്കം, രതീഷ് ആര് എം എസ് എന്നിവര്‍ സംബന്ധിച്ചു.
