കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പുതിയകണ്ടം ഗവ :യു. പി. സ്‌കൂളിലെ ശുചിത്വ സമുച്ചയം ഉദ്ഘാടനം നടന്നു; ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മാവുങ്കാല്‍ : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പുതിയകണ്ടം ഗവ :യു. പി. സ്‌കൂളിന് അനുവദിച്ച ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസനകാര്യ ചെയര്‍ പേര്‍സണ്‍ മീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ എം. ജി, വാര്‍ഡ് മെമ്പര്‍ എം. വി. മധു, പി. ടി. എ. പ്രസിഡന്റ് ഉമാദേവ ശങ്കര്‍, മദര്‍ പി. ടി. എ പ്രസിഡന്റ് അശ്വതി. പി. എ എനിവര്‍ ആശംസ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ് നന്ദിയുംപറഞ്ഞു.

error: Content is protected !!