കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ ഫസലു റഹ്‌മാനെ കാഞ്ഞങ്ങാട് സ്വതന്ത്ര കര്‍ഷക സംഘം മണ്ഡലം കമ്മിറ്റി ആദരിച്ചു

കാഞ്ഞങ്ങാട്: കേരള മീഡിയ അക്കാദമി ഫെലോഷിപ്പ് നേടിയ കാഞ്ഞങ്ങാട് ചന്ദ്രിക ലേഖകന്‍ ഫസലുറഹ്‌മാനെ കാഞ്ഞങ്ങാട് സ്വാതന്ത്ര കര്‍ഷക സംഘം മണ്ഡലം കമ്മിറ്റി ആദരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗവുമായ എ ഹമീദ് ഹാജി ആദരവ് നല്‍കിയത്. സ്വാതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗ നൈസിംഗ്സക്രട്ടറി സി മുഹമ്മദ് കുഞ്ഞി ചടങ്ങ് വിശദീകരിച്ചു. ജില്ലാ സ്വതന്ത്ര കര്‍ഷക സംഘം ജന.സെക്രട്ടറി പാലാട്ട് ഇബ്രാഹിം, സെക്രട്ടറി മുത്തലിബ് കുളിയങ്കാല്‍, മണ്ഡലം പ്രസിഡന്റ് പി അബൂബക്കര്‍ ഹാജി, ട്രഷറര്‍ എ അബ്ദുല്ല എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!