അതിയാമ്പൂര്‍ ചിന്മയ വിദ്യാലയം യുകെജി വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊണ്‍വൊക്കേഷന്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്. പഠനത്തോടൊപ്പം മറ്റു മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നായ അതിയാമ്പൂര്‍ ചിന്മയ വിദ്യാലയത്തില്‍ ഈ വര്‍ഷത്തെ യുകെജി വിദ്യാര്‍ത്ഥികള്‍ക്കുള്ള കൊണ്‍വൊക്കേഷന്‍ വിപുലമായ പരിപാടികളോടെ നടന്നു. 70 വിദ്യാര്‍ഥികള്‍ പങ്കെടുത്ത് സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് മുന്‍പ പൂര്‍വ്വ വിദ്യാര്‍ത്ഥിയും യുവ ഡോക്ടറുമായ സൗരവ് മോഹന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ബാബുരാജ് ഷേണായി അധ്യക്ഷനായി.മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കെ എന്‍ പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി . നഴ്‌സറി അധ്യാപകരായ കെ പി വിജയശ്രീ, അനിത റാവു,വി എന്‍ അനിത,എ അമ്പിളി,ഷിജി ബേബി, സുമന അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. വിദ്യാര്‍ത്ഥി പ്രതിനിധികളായ ആര്യന്‍ നിതിന്‍ നായക്, വി പി സായ,,ലക്ഷ്മി ഗിരീഷ്, വിധി ഷേണായി, വേദിക വിജിത്ത് എന്നിവര്‍ തങ്ങളുടെ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കുട്ടികളുടെ പഠന അനുഭവങ്ങള്‍ വിവിധ കല പരിപാടികള്‍,ഉപഹാരം വിതരണംഎന്നിവനടന്നു.

error: Content is protected !!