കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി. കാസര്‍കോട് എം. സി .ബിജു. സബ്ബ് ജഡ്ജ് ഫോര്‍
നേതൃത്വത്തില്‍ ക്ലബ്ബംഗങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി.ലഹരി എന്ന സാമൂഹ്യ വിപത്തില്‍ നിന്ന് യുവതലമുറയെ രക്ഷിക്കാന്‍ ക്ലബ് അംഗങ്ങള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇഫ്താറിന്റെ പ്രാധാന്യത്തെക്കുറിച്ച് തുടര്‍ന്ന് ക്ലബ് അംഗം മന്‍സൂര്‍ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ജോസ് .പി.ലൂയിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് സ്വാഗതവും ക്ലബ്ബ് സ്ഥാപക പ്രസിഡന്റ് അശോക് കുമാര്‍ മാസ്റ്റര്‍ നന്ദിയുംപറഞ്ഞു.
ഹോസ്ദുര്‍ഗ് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ് ഇഫ്താര്‍ സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി
