കണ്ണൂര്‍: കൈക്കൂലി കേസില്‍ വില്ലേജ് ഓഫീസര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. കാസര്‍കോട് ആദൂര്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസറായിരുന്ന ചെമ്മനാട് പരവനടുക്കത്തെ കെ അനില്‍ കുമാറിനെ(47)യാണ് തലശ്ശേരി വിജിലന്‍സ് കോടതി ശിക്ഷിച്ചത്. സ്ഥലത്തിന്റെ സ്ക്കെച്ച് അനുവദിക്കുന്നതിന് 1000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2013-ലാണ് സംഭവം. അന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന കെ.ദാമോദരനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കൈക്കൂലി വാങ്ങിയ കാസര്‍കോട് ചെമ്മനാട് സ്വദേശിയായ വില്ലേജ് ഓഫീസര്‍ക്ക് രണ്ട് വര്‍ഷം കഠിനതടവും പിഴയും ശിക്ഷയും
