ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു ) കാഞ്ഞങ്ങാട് ഏരിയ കമ്മറ്റി പ്രഭാകരന്‍ രക്തസാക്ഷി ദിനം പ്രഭാതഭേരി മുഴക്കി ആചരിച്ചു

കാഞ്ഞങ്ങാട് : 1983 മാര്‍ച്ച് 27 ന് കൊല ചെയ്യപ്പെട്ട ഓട്ടോഡ്രൈവര്‍ ഉദയംകുന്നിലെ പ്രഭാകരന്റെ രക്തസാക്ഷി ദിനം പ്രഭാതഭേരി മുഴക്കി ആചരിച്ചു. ട്രാഫിക് പരിസരത്ത് നിന്ന് പ്രകടനമായി പഴയ കൈലാസ് തീയറ്ററിന്റെ പരിസരത്തുള്ള ഓട്ടോസ്റ്റാന്റില്‍ യൂണിയന്‍ ഏരിയ പ്രസിഡണ്ട് എം.പൊക്ലന്‍ പതാക ഉയര്‍ത്തി. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരന്‍ സംസാരിച്ചു. ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച് കുഞ്ഞമ്പു,ഡിവിഷന്‍ സെക്രട്ടറിമാരായ ഉണ്ണി പാലത്തിങ്കാല്‍, സുനില്‍കുമാര്‍ വേലാശ്വരം,ഡിവിഷന്‍ പ്രസിഡണ്ട്മാരായ പ്രമോദ് മണലില്‍,പി.ആര്‍ രാജു, സി.ബാലകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം യു.കെ പവിത്രന്‍സ്വാഗതംപറഞ്ഞു.

error: Content is protected !!