കാഞ്ഞങ്ങാട് : മോഹനം ഗുരുസന്നിധി പുരസ്കാരം തിരുവിഴ ശിവാനന്ദന് നല്‍കുമെന്ന്
സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മെയ് 10 ന് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ച് നടക്കുന്ന കൊടവലം മോഹനം ഗുരുസന്നിധി അഞ്ചാം വാര്‍ഷികാഘോഷത്തില്‍ പുരസ്കാര സമര്‍പ്പണവും നടക്കും. രാവിലെ 9 ന്
സ്വാമി മുക്താനന്ദ സ്വാമി ആനന്ദാശ്രമം ദീപപ്രോ ജ്വലനം,അനുഗ്രഹ പ്രഭാഷണം നടത്തും. 9:30 മുതല്‍ വൈകിട്ട് മൂന്നു വരെ ഗുരുസന്നിധി സംഗീതാര്‍ത്ഥികള്‍ നടത്തുന്ന നാദാര്ച്ച. വൈകിട്ട് തമിഴ്നാട് ടിപി ശ്രീനിവാസനും ശിഷ്യരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന കീര്‍ത്തന മാലിക. 4 ന് നടക്കുന്ന പുരസ്കാരം ചടങ്ങില്‍ സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന് ജേതാവ് തിരുവിഴ ശിവാനന്ദന് പുരസ്കാരവും 11111 രൂപയും പ്രശസ്തി പത്രവും സമര്‍പ്പിക്കും. ടിപി സോമശേഖരന്‍ അധ്യക്ഷനാകും.ഗാനരചയിതാവ് എംകെ ഗോപകുമാര്‍, കലാസാംസ്കാരിക പ്രവര്ത്തകന് വിജയ് നീലകണ്ഠന് എന്നിവര്‍ ആശംസകള്‍ നേരും. മനോജ് പയ്യന്നൂര്‍ സ്വാഗതവും ശാലിനി കമലാക്ഷനും നന്ദിയും പറയും.തുടര്‍ന്ന് നടന്ന സംഗീത കച്ചേരിയില്‍ സുനില്‍ ആര് ഗാര്ഗ്യന് ( വായിപ്പാട്ട്),തിരുവിഴ വിജു എസ് ആനന്ദ് (വയലിന്), നാഞ്ചില് എ ആര് അരുണ്‍ (മൃദംഗം), തിരുവനന്തപുരം ആര് രാജേഷ് (ഘടം). അവതരിപ്പിക്കും.വാര്‍ത്ത സമ്മേളനത്തില്‍ പല്ലവ നാരായണന്,ടി പി ശ്രീനിവാസന് ,ടി നാരായണന് വാഴക്കോട്, രാജേഷ് തൃക്കരിപ്പൂര്‍, ശാലിനി കമലാക്ഷന്‍, എ എം പ്രിതി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്സംബന്ധിച്ചു.
മോഹനം ഗുരുസന്നിധി പുരസ്കാരം തിരുവിഴ ശിവാനന്ദന്
