ആനുകൂല്യങ്ങള്‍ സര്‍ക്കാറിന്റെ ഔദാര്യമല്ല: പി.കെ. ഫൈസല്‍

കാഞ്ഞങ്ങാട്: അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി പാവപ്പെട്ട അങ്കണവാടി – ആശാ വര്‍ക്കര്‍മാര്‍ക്ക് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതമായി സമരം ചെയ്യേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്നുംസമരം ഒത്തുതീര്‍പ്പാക്കാത്തത് ഇടത് സര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൊണ്ടാണെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസല്‍ കുറ്റപ്പെടുത്തി.
ആനുകൂല്യങ്ങള്‍ ഒരിക്കലും സര്‍ക്കാറിന്റെ ഔദാര്യമല്ലെന്നും അത് നല്‍കേണ്ടത് ഉത്തരവാദിത്തമാണെന്നും
ആശ – അങ്കണവാടി പ്രവര്‍ത്തകരുടെ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍ ആദ്ധ്യക്ഷം വഹിച്ചു. നേതാക്കളായ എം.കുഞ്ഞികൃഷ്ണന്‍ , ബഷീര്‍ ആറങ്ങാടി , അനില്‍ വാഴുന്നോറൊടി,അഡ്വ.ബിജു കൃഷ്ണ, സി.ശ്യാമള, ഡോ.ടിറ്റോ ജോസഫ് , അശോക ഹെഗ്ഡെ, ചന്ദ്രന്‍ ഞാണിക്കടവ്, രാജന്‍ തെക്കേക്കര, പി.വി.ചന്ദ്രശേഖരന്‍, പി.പി .ബാലകൃഷ്ണന്‍, കെ വി രാമചന്ദ്രന്‍, സി പ്രേമരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുരേഷ് കൊട്രച്ചാല്‍ സ്വാഗതവും
അച്ചുതന്‍ മുറിയനാവി നന്ദിയും പറഞ്ഞു.

error: Content is protected !!