കൃഷിക്കും പശ്ചാത്തല മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി കാഞ്ഞങ്ങാട് നഗരസഭ ബജറ്റ്: കെ.സ്മാര്‍ട്ട് മൊഡ്യൂള്‍ വഴി തയ്യാറാക്കിയ കാഞ്ഞങ്ങാട് നഗരസഭയുടെ ആദ്യ ബജറ്റാണ് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക് അവതരിപ്പിച്ചത്

കാഞ്ഞങ്ങാട് : കൃഷിക്കും പശ്ചാത്തല മേഖലകള്‍ക്കും മുന്‍തൂക്കം നല്‍കി കെ.സ്മാര്‍ട്ട് മൊഡ്യൂള്‍ വഴി തയ്യാറാക്കിയ കാഞ്ഞങ്ങാട് നഗരസഭയുടെ ആദ്യ ബജറ്റ് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ ടെക് അവതരിപ്പിച്ചു.
മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 110,78,60,854രൂപ വരവും 82,71,96,281 രൂപ ചെലവും 28,06,64,573 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024-25 വര്‍ഷത്തെ പുതുക്കിയ ബജറ്റും മുന്‍ നീക്കിയിരുപ്പ് ഉള്‍പ്പെടെ 76,62,05,923രൂപ വരവും 41,21,50,200രൂപ ചിലവും 35,40,55,723/ രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2025-26 വര്‍ഷത്തെ മതിപ്പ് ബജറ്റുമാണ്
അവതരിപ്പിച്ചത്.

മയക്കുമരുന്ന് വ്യാപാരം ഉപയോഗത്തിന് എതിരെ എല്ലാ വാര്‍ഡുകളിലും ജനകീയ സമിതി രൂപീകരിക്കും.

നഗരസഭയുടെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷിക മേഖലയുടെ വികസനത്തിന് ആകര്‍ഷകന്‍ പ്രാധാന്യം നല്‍കി നഗരപ്രദേശത്ത് ഏറ്റവും അധികം കര്‍ഷകരുടെഉപജീവനമാര്‍ഗമായ തെങ്ങ് കൃഷി അഭിവൃദ്ധിക്ക് മികച്ച ജൈവവളം രാസവളങ്ങള്‍ ലഭ്യമാക്കും. പോത്തുകുട്ടി, ആട്, താറാവ് വളര്‍ത്തല്‍ പദ്ധതി എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ്ബജറ്റ്.

error: Content is protected !!