ഇഫ്താര്‍ വിരുന്നുകളില്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ സന്ദേശങ്ങള്‍ നല്‍കി ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ്

കാഞ്ഞങ്ങാട്: നമ്മുടെ കുട്ടികളും യുവാക്കളും അടക്കം ലഹരി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും കുടുംബശ്രീകളിലും , വാര്‍ഡുകളില്‍ ജാഗ്രതാ സമിതി ഉണ്ടാക്കിയും ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തുകയാണ് ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസ്. ലഹരി ഉപയോഗിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും പിടികൂടുക വഴി ഒട്ടേറെ കേസുകളാണ് ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഈ റമദാന്‍ മാസത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ നടത്തുന്ന ഇഫ്താര്‍ വിരുന്നുകളില്‍ എല്ലാം പങ്കെടുത്തുകൊണ്ട് ലഹരിക്കെതിരെ നിരവധി ബോധവല്‍ക്കരണം ജനമൈത്രി പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. കാഞ്ഞങ്ങാടി ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് , ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാര്‍ , സബ് ഇന്‍സ്‌പെക്ടര്‍ ടി അഖില്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി എന്നിവരുടെ നേതൃത്വത്തിലാണ് സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും കോര്‍ത്തിണക്കി കൊണ്ട് ബോധവല്‍ക്കരണ ക്ലാസുകള്‍നടത്തുന്നത്.

error: Content is protected !!