പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മവും ക്ഷണപത്രിക പ്രകാശനവും നടന്നു

പള്ളിക്കര: പള്ളിക്കര ശക്തിനഗര്‍ റവളനാഥ അമ്മനവറു മഹിഷ മര്‍ദ്ദിനി ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ ഏപ്രില്‍ 29 മുതല്‍ മെയ് 7 വരെ നടക്കുന്ന ബ്രഹ്‌മകലശോത്സവത്തിനും സഹസ്ര ചണ്ഡിക യാഗത്തിനും ഒരുക്കുന്ന യാഗശാലയിലെ വലിയ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മത്തിന്റെയും ക്ഷണപത്രിക പ്രകാശനത്തിന്റെയും ഉദ്ഘാടനം മല്ലം ദുര്‍ഗ്ഗാപരമേശ്വരി ക്ഷേത്ര ട്രസ്റ്റി ശ്രീധര ഭട്ട് നിര്‍വഹിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ശിവരാമന്‍ മേസ്ത്രി അരവത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ദിനേശന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സഹസ്ര ചണ്ഡിക യാഗ സമിതി അധ്യക്ഷന്‍ താനോജി പവാര്‍ ആമുഖ പ്രഭാഷണം നടത്തി. ജഗദീഷ് പവാര്‍, ഭവാനി ശങ്കര്‍,വസന്തകുമാര്‍, ഭരത് പവാര്‍, പാര്‍വതി പവാര്‍, ചരണ്‍ പവര്‍, ഹരിശ്ചന്ദ്ര പവാര്‍ എന്നിവര്‍സംസാരിച്ചു.

error: Content is protected !!