പടന്നക്കാട് നെഹ്‌റു കോളേജിന് മുന്നില്‍ വന്മതിലായി ദേശീയപാത: ഫുട് ഓവര്‍ ബ്രിഡ്ജ് വേണമെന്ന് ശക്തം

നീലേശ്വരം : പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന് മുന്നില്‍ വന്മതില്‍ തീര്‍ത്ത് ദേശീയപാത വികസനം.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട് ഭാഗത്തു നിന്ന് കോളേജിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് സ്റ്റോപ്പില്‍ ബസ് ഇറങ്ങി ഒരു കിലോമീറ്ററോളം നടന്നാലേ കോളേജിലേക്ക് എത്താനാകൂ എന്ന സ്ഥിതിയാണിവിടെ. ഈ ദുരവസ്ഥ പരിഹരിക്കാന്‍ കോളേജിന് മുന്നില്‍ ഫുട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. കോളേജ് പി ടി എ ജനറല്‍ബോഡി യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വി.മുരളി അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് വി വി തുളസി സംസാരിച്ചു. ഡോ കെ ലിജി സ്വാഗതവും ഡോ നന്ദകുമാര്‍ കോറോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഡോ.കെ.വി.മുരളി (പ്രസിഡന്റ്), വി.വി. തുളസി (വൈസ് പ്രസിഡന്റ്), ഡോ.കെ.വി. വിനീഷ് കുമാര്‍ (സെക്രട്ടറി), ഡോ.കെ.എം.ആതിര(ട്രഷറര്‍).

error: Content is protected !!