പെയ്ഡ് ജില്ല സമിതി: ടി.മുഹമ്മദ് അസ്ലം പ്രസിഡന്റ് , എ.ടി. ജേക്കബ് ജനറല്‍ സെക്രട്ടറി

കാഞ്ഞങ്ങാട്:ബൗദ്ധീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുളള രക്ഷിതാക്കളുടെ സംസ്ഥാന തല കൂട്ടായ്മയായ പെയ്ഡ് (പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ഷ്വലി ഡിസേബ്ള്‍ഡ് ) ജില്ല പ്രസിഡണ്ടായി ടി.മുഹമ്മദ് അസ്ലമിനെയും ജനറല്‍ സെക്രട്ടറിയായി എ.ടി.ജേക്കബ് ചിറ്റാരിക്കാലിനെയും ട്രഷററായി സുബൈര്‍ നീലേശ്വത്തിനെയും പെയ്ഡ് ജില്ല വാര്‍ഷിക പൊതുയോഗം തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികള്‍: സോജന്‍ മാത്യു ചുള്ളിക്കര,ഷെമീമ ബദിയടുക്ക (വൈസ് പ്രസിഡണ്ടുമാര്‍)
കൊട്ടന്‍ കുഞ്ഞി കൊളവയല്‍,മേരിക്കുട്ടി ചിറ്റാരിക്കാല്‍ ( ജോ: സെക്രട്ടറിമാര്‍)
ബീന സുകു പ്രിന്‍സിപ്പാള്‍ റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍, സിസ്റ്റര്‍ ജിസ് മരിയ ജ്യോതിഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ചിറ്റാരിക്കാല്‍ (കോ – ഓര്‍ഡിനേറ്റര്‍മാര്‍ )
ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗം പെയ്ഡ സംസ്ഥാന പ്രസിഡണ്ട് കെ.എം.ജോര്‍ജ്ജ് ഉല്‍ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഠങ്ങള്‍ സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.18 വയസ് കഴിഞ്ഞ കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാന്‍ നടപടികള്‍ ഉണ്ടാവണമെന്ന് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.

സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ 18 വയസിന് താഴെയുളള 20 കുട്ടികള്‍ വേണമെന്ന മാനദണ്ഡം അപ്രായോഗികമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
18 വയസിന് മുകളിലുളള കുട്ടികളുടെ പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കാന്‍ നടപടി ഉണ്ടാവണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാം അദ്ധ്യക്ഷനായി. സുബൈര്‍ നീലേശ്വരം,എ.ടി.ജേക്കബ്,സിസ്റ്റര്‍ ജിസ് മരിയ ബീന സുകു എന്നിവര്‍സംസാരിച്ചു.

error: Content is protected !!