യുഎഇ കേന്ദ്രമാക്കി ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ സോഷ്യല്‍ സര്‍വീസ് സെന്റര്‍ എന്ന പേരില്‍ പുതിയ സേവന/ സഹായ സംഘടന നിലവില്‍ വരുന്നു

യുഎഇ കേന്ദ്രമാക്കി ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ സോഷ്യല്‍ സര്‍വീസ് സെന്റര്‍ എന്ന പേരില്‍ പുതിയ സ്മൃതി കേന്ദ്രം നിലവില്‍ വരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് സംഘടന. ഉമ്മന്‍ ചാണ്ടിയുടെ ജനസേവന രീതികള്‍ മാതൃകയാക്കിയായിരിക്കും സംഘടന പ്രവര്‍ത്തനം നടക്കുക. കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരാണ് പുതിയ സംഘടനയുടെ മുന്നിലുള്ളത്. പൂര്‍ണമായും സേവനതല്പരയും സഹജീവി സ്‌നേഹവും മാത്രമായിരിക്കും അടിസ്ഥാന പ്രവര്‍ത്തന പരിഗണനാ വിഷയമായി സംഘടനയില്‍ ഉള്‍പ്പെടുത്തുക. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ കാസര്‍കോട് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചവരാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിയുള്ളത്.

error: Content is protected !!