കുടുംബശ്രീ സി ഡി എസ്സ് സെക്കന്‍ഡ് വയോജന സംഗമം നടന്നു

കാഞ്ഞങ്ങാട് : കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഹ്വാനപ്രകാരം കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി എസ് സെക്കന്‍ഡ് വയോജന സംഗമം നടത്തി. പ്രായമായവരെയും കുട്ടികളെയും പങ്കെടുപ്പിച്ചു തലമുറ സംഗമം എന്ന പേരിലാണ് പരിപാടി നടത്തിയത്.പാട്ടുപാടിയും അനുഭവങ്ങള്‍ പറഞ്ഞും പഴയ കാലത്തെയും പുതിയ കാലത്തെയും ചര്‍ച്ച നടത്തിയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ചടങ്ങിന്റെ ഭാഗമായി നടത്തിചടങ്ങില്‍ വച്ച് എഴുപതാം വയസ്സിലും സൈക്കിളുകളില്‍ വീടുകളില്‍ വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചു നല്‍കുന്ന വയോജന അയല്‍ക്കൂട്ട അംഗമായ എച്ച് കെ ദാമോദരനെ ആദരിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി അഹമ്മദലി അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി അജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി .സ്ഥിരം സമിതിഅധ്യക്ഷന്മാരായ കെ. ലത കെ പ്രഭാവതി കെ. അനീശന്‍ കെ വി സരസ്വതി കൗണ്‍സിലര്‍മാരായ എന്‍ ബാലകൃഷ്ണന്‍ ,കെ രവി ,ഫൗസിയ ഷെരീഫ് , കെ മുഹമ്മദ് കുഞ്ഞി ,പള്ളിക്കൈ രാധാകൃഷ്ണന്‍, സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് ജോയ്, മെമ്പര്‍ സെക്രട്ടറി എന്‍ വി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ കെ പ്രദീപന്‍, എഫ് എന്‍ എച്ച് ഡബ്ലിയു ജില്ലാ ആര്‍ പി സുരഭി സുധാകരന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ജെനി രാജ് എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു സിഡി സ് സെക്കന്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ സുജിനി സ്വാഗതവും. കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ശ്രീവിദ്യ നന്ദിയും പറഞ്ഞു.സിഡിഎസ് അംഗങ്ങള്‍,കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍,പൊതുജനങ്ങള്‍തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു.വിവിധ കലാകായിക മത്സരങ്ങളും പരിപാടികളുംനടന്നു.

error: Content is protected !!