മോട്ടോര്‍ തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് മാര്‍ച്ചും ധര്‍ണ്ണയും നടത്തി; ധര്‍ണ്ണ ദേശീയ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് അഖിലേന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മോട്ടോര്‍ വാഹന നിയമഭേദഗതി2019 പ്രതിലോമകരമായ നിയമങ്ങള്‍ റദ്ദാക്കുക,രാജ്യത്തെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുക,ഗതാഗത മേഖലയിലെ കോപ്പറേറ്റ് വല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക,രാജ്യത്ത് ഗതാഗത നയം പ്രഖ്യാപിക്കുക,ഇന്ധന വില കുറയ്ക്കുക, ആര്‍ ടി സി കള്‍ക്ക് മൂലധന നിക്ഷേപം നടത്തുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയും.നിരവധി തൊഴിലാളികള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു തുടര്‍ന്ന് മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ്ണ ദേശീയ സെക്രട്ടറി ടി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.കാറ്റാടി കുമാരന്‍, പി വി ശ്രീജിത്ത്,എം സന്തോഷ്, എം പൊക്ലന്‍,രാമചന്ദ്രന്‍ ഉദുമ, ഒ വി രവീന്ദ്രന്‍, കെ സത്യജിത്ത്,അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.മോഹന്‍കുമാര്‍ പാടിസ്വാഗതംപറഞ്ഞു.

error: Content is protected !!