ഒഴിഞ്ഞവളപ്പ് : ഒഴിഞ്ഞവളപ്പ് ഇ.കെ നായനാര്‍ സ്മാരക വായന ശാല ആന്റ് ഗ്രന്ഥാലയത്തിന്റ പ്രതിമാസ വീട്ടുമുറ്റ പുസ്തക ചര്‍ച്ച വായന ശാല മെമ്പര്‍ സതീശന്‍ കെ യുടെ വീട്ടില്‍ വച്ച് നടന്നു. പ്രശസ്ത കഥാകൃത്ത് അംബികസുതന്‍ മാങ്ങാടിന്റ ‘രണ്ട് മത്സ്യങ്ങള്‍ ‘ കഥ ചര്‍ച്ച ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ് കെ പുസ്തകാവതരണം നടത്തി. യുവകവി സന്തോഷ് ഒഴിഞ്ഞവളപ്പ്, അശോകന്‍, അഖില്‍ ഒ വി, രാജേഷ് ടി വി, നീതു ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വായനശാല പ്രസിഡന്റ് പ്രമോദ് ടി വിയുടെ അധ്യക്ഷതയില്‍ നടന്ന പുസ്തക ചര്‍ച്ചയില്‍ സതീശന്‍ കെ സ്വാഗതവും സന്തോഷ് കെ നന്ദിയുംപറഞ്ഞു.
