കാഞ്ഞങ്ങാട് : ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചവരെ തപസ്യ കാസര്‍കോട് ജില്ലാ സമിതി ആദരിച്ചു. ഏറ്റവും വേഗത്തില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരത്തില്‍ മിറര്‍ റൈറ്റിംഗില്‍ എഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച പുല്ലൂര്‍ മധുരംപാടിയിലെ
പി.ആര്‍.ശ്രീയുക്ത, ഓട്ടന്‍തുള്ളലില്‍ ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ,ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഇടം പിടിക്കുകയും മോനിഷ ടാലന്‍ ടാലന്റ് (2025 ) നാട്യപുരസ്‌ക്കാരവും നേടിയ നീലേശ്വരത്തെ വന്ദന ഗിരീഷ് എന്നിവരാണ് ആദരിച്ചത്. മാവുങ്കാലില്‍ ചേര്‍ന്ന തപസ്യ ജില്ലാ സമന്വയ സമിതി യോഗത്തില്‍ വെച്ചാണ് സംസ്ഥാന സെക്രട്ടറി ഇ.എം.ഹരി ഇരുവര്‍ക്കും പ്രശസ്തി പത്രം നല്‍കി ആദരിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ കെ.ബാലചന്ദ്രന്‍ പെരിയ അദ്ധ്യക്ഷത നായി. സംഘടനാ സെക്രട്ടറി പവിത്രന്‍ നെല്ലിത്തറ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി ദിനേശന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അശോകന്‍ പുല്ലൂര്‍ നന്ദിയും പറഞ്ഞു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച മധുരംപാടിയിലെ ശ്രീയുക്തക്കും നീലേശ്വരത്തെ വന്ദന ഗിരീഷിനും തപസ്യയുടെ ആദരം
