കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് ( കെ എം എ ) സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമവും ലഹരി വിരുദ്ധ സന്ദേശവും അക്ഷരാര്‍ത്ഥത്തില്‍ ശ്രദ്ധേയമായി. സംഗമത്തില്‍ പങ്കെടുത്ത രാഷ്ടീയ സാമൂഹ്യ സാഹിത്യ മേഘലയില്‍ നിന്നുളള വിശിഷ്ട വ്യക്തികള്‍ റമദാന് ആശംസകള്‍ക്കൊപ്പം ഒരേ സ്വരത്തില്‍ ആഹ്വാനം ചെയ്തതും ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് സമൂഹത്തെ സംരക്ഷിക്കണം എന്ന സന്ദേശവും നല്‍കിയാണ് ഇഫ്താര്‍ സംഗമം ധന്യമാക്കിയത്.
കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് ഇ.ചന്ദ്രശേഖരന് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡണ്ട് സി.കെ.ആസിഫ് അദ്ധ്യക്ഷനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് മുഖ്യപ്രഭാഷണം നടത്തി.
കെ എം എ ജനറല്‍ സെക്രട്ടറി ഐശ്വര്യ കുമാരന് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ.വി.സുജാത, വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുല്ല,കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്ത്, ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്പെക്ടര്‍ പി.അജിത്ത് കുമാര്‍,അഡ്വ. എം.സി.ജോസ്,അഡ്വ.പി.അപ്പുക്കുട്ടന്, ബി ജെ പി ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുന്‍,ഡി സി സി സെക്രട്ടറി അഡ്വ. പി.വി.സുരേഷ്, കാഞ്ഞങ്ങാട് ടൗണ്‍ മസ്ജിദ് ഇമാം ആസിഫ് ദാരിമി,മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്,സി പി ഐ നേതാവ് എ. ദാമോദരന്‍,പത്രാധിപര്മാരായ അരവിന്ദന് മാണിക്കോത്ത്,ബഷീര്‍ ആറങ്ങാടി,മാനുവല്‍ കുറിച്ചിത്താനം, കാഞ്ഞങ്ങാട് പ്രസ് ഫോറം മുന്‍ പ്രസിഡന്റ് ഇ.വി. ജയകൃഷ്ണന്,ബെസ്റ്റോ കുഞ്ഞാമദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സമൂഹ നോമ്പുതുറയില്‍ വിവിധ മേഖലയിലെ വ്യക്തികള്‍,സന്നദ്ധസേവന രംഗത്തെ വ്യക്തിത്വത്തങ്ങള്‍,കെഎം എ,ഭാരവാഹികള്‍,മെമ്പര്‍മാര്‍ ,മര്‍ച്ചന്റ്സ് വനിതാവിങ് യൂത്ത് വിംഗ്അംഗങ്ങള് തുടങ്ങിയവര്‍ പങ്കെടുത്തു.
