സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു;  സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട:സ്വതന്ത്ര കര്‍ഷകസംഘം കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചത്. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം നിര്‍വഹിച്ചു. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി ആമുഖ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം ഇബ്രാഹിം സ്വാഗതം പറഞ്ഞു. ഹജ്ജ് ട്രെയിനര്‍  സൈനുദ്ദീന്‍ കോട്ടപ്പുറം, ഓ പി അബ്ദുല്ല സഖാഫി എന്നിവര്‍ ക്ലാസെടുത്തു. സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ജില്ലാതല ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനവും നടന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം ബേര്‍ക്ക അബ്ദുള്ള കുഞ്ഞിയില്‍ നിന്നും ജില്ലാ സ്വാഗതസംഘം ചെയര്‍മാന്‍ മുനീര്‍ ഹാജി ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന വൈസ് പ്രസിഡന്‍ഡ് അബ്ദുല്ല കുഞ്ഞി ഹാജി സംയുക്ത ജമാഅത്ത് പ്രസിഡന്റ് സി.കുഞ്ഞഹമ്മദ് ഹാജി പാലക്കി, കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അബൂബക്കര്‍ എടനീര്‍,എ ഹമീദ് ഹാജി, മച്ചമ്പാടി ഹമീദ്, അബ്ദുല്ലഹാജി ഉദുമ, എ അബ്ദുള്ള, കദീജ ഹമീദ് എന്നിവര്‍സംസാരിച്ചു.
error: Content is protected !!