ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരത്തെ എഫ് സി ഐ യിലെ കോണ്ടാക്ടര്‍ തൊഴിലാളി എം
രഘുവാണ് (55) മരിച്ചത്. ഇന്ന് രാവിലെ ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയും ഉടന്‍ തന്നെ നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: രചിന. മക്കള്‍: ലയന, രോഷിന. സഹോദരങ്ങള്‍: അശോകന്‍, മധു, ജയന്‍ (പോലീസ് കുമ്പള), ഉഷ.

error: Content is protected !!