നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും എംഡിഎംയുമായി യുവാവ് പിടിയില്‍; പടന്നക്കാട് സ്വദേശി കൂമന്‍ വിഷ്ണുവാണ് അറസ്റ്റിലായത്

നീലേശ്വരം: വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്ന് എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍ . പടന്നക്കാട് സ്വദേശി കൂമന്‍ വിഷ്ണു (28) നെയാണ്
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്. ബംഗ്‌ളൂരുവില്‍ നിന്നും യശ്വന്ത്പൂര് എക്‌സ്പ്രസില്‍ ഇന്ന് രാവിലെ 9 മണിക്ക് നീലേശ്വരത്തിറങ്ങിയ ഇയാളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് വളയുകയായിരുന്നു. പരിശോധനയില്‍ ഇയാളില്‍ നിന്നും 19 ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.

12 ലധികം കേസിലെ പ്രതിയായ യുവാവ് കാപ്പ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നീലേശ്വരം എസ്ഐമാരായ അരുണ്‍ മോഹന്‍, കെ വി രതീഷ് ഡിവൈഎസ്പിയുടെ സ്‌ക്വാഡിലെ അബൂബക്കര്‍ കല്ലായി, സജീഷ്, നിഖില്‍ നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ദിലീഷ് പള്ളിക്കൈ, രമേശന്‍, മഹേഷ്, സഞ്ജിത്ത് അജിത്ത് എന്നിവരും എം ഡി എം എ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

error: Content is protected !!