പള്ളിക്കര ; പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന തച്ചങ്ങാട് ബാലകൃഷ്ണന്റെ 9-ാം ചരമ വാര്‍ഷിക ദിനചാരണം സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 3ന് നടക്കും. കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ ഭാഗമായി തെരഞ്ഞടുക്കപെട്ട അഗതിമന്ദിരങ്ങളില്‍ ഭക്ഷണ വിതരണവും, ഖാദി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണവും ചെയ്യും. തച്ചങ്ങാട് ബാലകൃഷ്ണന്റെ പേരില്‍ നല്‍കി വരുന്ന 4-ാമത്തെ പുരസ്‌കാരം പ്രവാസിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായവി. നാരായണന്‍ നായര്‍ക്ക് (ഖലീജ് നാരായണന്‍) നല്‍കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സുകുമാരന്‍ പൂച്ചക്കാട്, കണ്‍വീനര്‍ മഹേഷ് തച്ചങ്ങാട്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി എന്നിവര്‍ അറിയിച്ചു. 10,000 രൂപയും ശില്പവും പ്രശംസാപത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്.
തച്ചങ്ങാട് ബാലകൃഷ്ണന്‍ സ്മാരക 4-ാമത് പുരസ്‌കാരം വി. നാരായണന്‍ നായര്‍ക്ക് (ഖലീജ് നാരായണന്‍)
