കാഞ്ഞങ്ങാട്: ആശപ്രവര്‍ത്തകരെ തൊഴിലാളികളായി അംഗീകരിക്കുക,മിനിമം വേതനം 26000 രൂപ അനുവദിക്കുക,പി എഫ് പെന്ഷന് ഗ്രാറ്റുവിറ്റി എന്നിവ അനുവദിക്കുക,ഇന്‍ഷുറന്‍സ് പുനസ്ഥാപിക്കുക,ബഡ്ജറ്റില്‍ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശവര്ക്കര്സ് യൂണിയന്(സിഐടിയു)ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പ്രതിഷേധ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്ത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.തുടര്‍ന്ന് മുഖ്യ തപ്പാല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ യൂണിയന് കേന്ദ്ര കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.
ഗീതഅതിയാമ്പൂര് അധ്യക്ഷത വഹിച്ചു. എ മാധവന്, കെ മോഹനന്, സി ബിന്ദു എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ ടി സവിതകുമാരി സ്വാഗതം പറഞ്ഞു
ദേശവ്യാപക പ്രതിഷേധം: ആശവര്‍ക്കേഴ്സ് യൂണിയന് കാഞ്ഞങ്ങാട് പ്രതിഷേധ മാര്‍ച്ച് നടത്തി;കേന്ദ്ര കമ്മിറ്റി അംഗം വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു
