കാഞ്ഞങ്ങാട്:-ചുമട്ടുതൊഴിലാളികളെയും,തൊഴിലിനെയും,സംസ്ഥാന സര്‍ക്കാരിനെയും അപമാനിക്കുന്ന രീതിയില്‍ രാജ്യസഭയില്‍ പ്രസംഗം നടത്തി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ ചുമട്ടുതൊഴിലാളി യൂണിയന് പ്രതിഷേധ മാര്‍ച്ച് .കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തത് കാഞ്ഞങ്ങാട് പട്ടണത്തില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു.തുടര്‍ന്ന് മുഖ്യ തപാല്‍ ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ജില്ല ജനറല്‍ സെക്രട്ടറി കെ മോഹനന് ഉദ്ഘാടനം ചെയ്തു.മുരളി മോനാച്ച അധ്യക്ഷതാവഹിച്ചു. കെ പ്രസന്നകുമാര്‍,അശോകന് അമ്പലത്തറഎന്നിവര് സംസാരിച്ചു. കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ ടി കുഞ്ഞിമുഹമ്മദ്സ്വാഗതംപറഞ്ഞു
