കാഞ്ഞങ്ങാട്: മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്‌ക്കുളില്‍ ഇഫ്താര്‍ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേര്‍സണ്‍ കെ. വി സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ലഹരി വിരുദ്ധ ക്ലാസെടുത്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ ബാബുവിന്റെ അധ്യക്ഷതനായി . സ്‌ക്കൂള്‍ വികസന സമിതി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞിമാസ്റ്റര്‍, സ്‌ക്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സതിശന്‍ മാസ്റ്റര്‍,പിടിഎ പ്രസിണ്ടന്റ് അനില്‍ പള്ളിക്കണ്ടം, എസ്.എം.സി ചെയര്‍മാര്‍ പ്രദീപന്‍, മദര്‍ പിടിഎ പ്രസിഡന്റ് വിനീത, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.വി ശോഭ, രവീന്ദ്രന്‍, വിനയരാജ് ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി ഓഫിസര്‍ പ്രദീപന്‍ കോതോളി ,തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് ബീറ്റ് ഓഫിസര്‍ ജോഷിത്ത്, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ മഹമൂദ് കോട്ടായി, ശരത്ത് മരക്കാപ്പ്, തുടങ്ങിയവര്‍ സംസാരിച്ചു.
സിയാറത്തിങ്കര ജാമയത്ത് പ്രസിഡന്റ് അഷറഫ് അഷറഫി മൗലവി,മരക്കാപ്പ് മൂകാംബിക ദേവി ക്ഷേത്ര സെക്രട്ടറി സുരേഷ്, മരക്കാപ്പ് ദണ്ഡന്‍ ദേവസ്ഥാന സെക്രട്ടറി രതിഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്‌ക്കൂള്‍ അദ്ധ്യാപകര്‍, വികസന സമിതി, പിടിഎ, മദര്‍പിടിഎ, എസ്.എം സി ,പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ തുടങ്ങിയ കമ്മിറ്റി ഭാരാവാഹികളും നാ നൂറോളം നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.
മരക്കാപ്പ് ഗവ: ഫിഷറിസ് ഹൈസ്‌ക്കൂളില്‍ ഇഫ്താര്‍ സംഗമവും ലഹരി വിരുദ്ധ ക്ലാസും നടന്നു
