പെരിയ :ആയമ്പാറ മഹാവിഷ്ണു ക്ഷേത്രത്തില്‍ നവീക രണ പ്രവൃത്തിക്കു മുന്നോടിയായി ബാലാലയ പ്രതിഷ്ഠ നടത്തി. ക്ഷേത്രശ്രീകോവില്‍, ഉപദേവന് മാരായ ഗണപതി, ശാസ്താവ്, വനദുര്‍ഗ എന്നീ ശ്രീകോവിലുകളും നവീകരിക്കുന്നതോടപ്പം നമസ്കാര മണ്ഡപം, മുന്‍വശത്തെ വലിയ ബലിക്കല്ല്, ദശാവതാര ശില്പങ്ങളോടുക്കൂടിയ ആനപ്പന്തല്‍, ക്ഷേത്രാങ്കണം മുഴുവന്‍ കരിങ്കല്‍ പാകല്‍, പ്രദക്ഷിണ വഴിയുടെ പന്തല്‍ എന്നിവയും
നവീകരണത്തിന്റെ ഭാഗമായി ചെയ്യും. മുഴുവന്‍ നിര്‍മാണപ്രവൃത്തി യും കരിങ്കല്ലില്‍ ചെയ്യാനാണ് ക്ഷേത്ര കമ്മിറ്റിയുടെയും നവീക രണ കമ്മിറ്റിയുടെയും തിരുമാനം. ഏകദേശം രണ്ട് കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു ദിവസങ്ങളിലാ യി നടന്ന ബാലാലയ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് അരവത്ത് കെ. യു.പത്മനാഭ തന്ത്രി കാര്‍മികത്വം വഹിച്ചു.
രണ്ടുകോടി രൂപ ചെലവില്‍ ആയമ്പാറ മഹാവിഷ്ണു ക്ഷേത്രം നവീകരണം നടത്തും; ബാലാലയ പ്രതിഷ്ഠ ചടങ്ങ് നടന്നു
