യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ പ്രതിഷേധ റാലി

കാഞ്ഞങ്ങാട് : ബാങ്കിംഗ് ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, എല്ലാ തസ്തികകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, പഞ്ച ദിന ബാങ്കിംഗ് നടപ്പിലാക്കുക, പുറം കരാര്‍ വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മാര്‍ച്ച് 24, 25 തീയ്യതിങ്ങളില്‍ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്തുകയാണ്. സമരത്തിന് മുന്നോടിയായുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ 6 കേന്ദ്രങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു
കാസര്‍കോട് , കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, വെള്ളരിക്കുണ്ട്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന റാലിയില്‍ ശ്രീജിത്ത് വി പി, ശ്രീജിത്ത് ടി ജി, സന്തോഷ് പി, സഞ്ജയ് കെ, പ്രകാശന്‍ പി, മുരളീധരന്‍, പ്രദീപന്‍ കൂത്തൂര്‍, ശ്രീജേഷ് വര്‍മ്മ, രാജേഷ് കെ, സുജിത്ത്, രാജന്‍ ടി, മനു മനേക്, പ്രശാന്ത്, ബാബു കെ വി, സേതു ഹരീന്ദ്രന്‍, പ്രശാന്ത് തുടങ്ങിയവര്‍സംസാരിച്ചു.

error: Content is protected !!