പുത്തരിയടുക്കത്ത് നിന്ന് 893 പാക്കറ്റ് പാന്‍ മസാല ശേഖരം പിടികൂടി

നീലേശ്വരം: നീലേശ്വരം പോലീസും, എക്‌സൈസ് വകുപ്പും കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നീലേശ്വരം പുത്തരിയടുക്കത്ത് ഇന്നലെ രാത്രി നടത്തിയ പരിശോധനയില്‍ വന്‍ നിരോധിത പുകയില ഉത്പന്ന ശേഖരം കണ്ടെത്തി. 893 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ റെയ്ഡില്‍ കണ്ടെത്തി. അസം സ്വദേശി ജിയാദുല്‍ ഇസ്ലാം (26) എന്നയാളെ കസ്റ്റഡിയിലെടുത്തു. പുത്തരിയടുക്കത്തെ
പെട്രോള്‍ പമ്പ് പരിസരത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. സമീപത്തെ കെ കെ ഫ്‌ലൈവുഡ് കമ്പനിയില്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍
ജോലി ചെയ്യുണ്ട്. ഇവര്‍ക്ക് പാന്‍ മസാല ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് ഇയാളാണ്. നീലേശ്വരം എസ് ഐ അരുണ്‍ മോഹന്‍, കെ വി രതീഷ്, പ്രദീപ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ എം മഹേന്ദ്രന്‍ , എക്‌സൈസ് ഇന്‍സ്പക്ടര്‍മാരായ വിവി പ്രസന്നകുമാര്‍, വി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

error: Content is protected !!